പത്തനംതിട്ട: തുമ്പമൺ ടെലികോം റിട്ട. ടെക്നിക്കൽ സൂപ്പർവൈസർ തുമ്പമൺ മേരീകോട്ടേജിൽ കെ.സി. എബ്രഹാം (ബേബി -86) നിര്യാതനായി. ഭാര്യ: അടൂർ കടുവിനാൽ മേലേതിൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: റിട്ട. കേണൽ ഷൈനി, ഷൈജി, ഷൈവി (മുംബൈ), ഷിബു (മാനേജിങ് ഡയറക്ടർ, എം.ജി.എം മീഡിയവിഷൻ ആൻഡ് മാർഗ് ഇവൻറ്സ്, പന്തളം, പ്രസിഡൻറ്, കെത്രിഎ കോട്ടയം സോൺ, ജനറൽ സെക്രട്ടറി കേരള കോൺഗ്രസ് (ജേക്കബ്), പത്തനംതിട്ട ജില്ല കമ്മിറ്റി, പ്രസിഡൻറ് തുമ്പമൺ വൈ. എം.സി.എ), ഷിജു, (സൗദി), ഷീജ (ബംഗളൂരു). മരുമക്കൾ: വെൺമണി പാറപ്ലാമ്മൂട്ടിൽ കോശി പി. വർഗീസ് (സൗദി), പറക്കോട് കല്ലേത്ത് കെ. ജോൺസൺ ബ്രിസിനസ്), പുതുവൽ താനോത്തറയിൽ സണ്ണി തോമസ് (മുംബൈ), പുല്ലാട് കോമാട്ട് അഡ്വ.അൻസു, മല്ലശ്ശേരി പുതുപറമ്പിൽ കുടുംബാംഗം മിനി, തൃശൂർ അമലനഗർ ചീരൻഹൗസിൽ വിജു സി. വർഗീസ് (ന്യൂ ഹോളണ്ട്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് തുമ്പമൺ സെൻറ് മേരീസ് ഓർത്തഡോക്സ് ഭദ്രാസനപ്പള്ളി സെമിത്തേരിയിൽ.