കൊച്ചി: സി.എം.ഐ കൊച്ചി പ്രൊവിൻസംഗമായ ഫാ. ജോസഫ് മാടശ്ശേരി (85) നിര്യാതനായി. പരേതൻ കൊരണ്ടക്കാട്, മൈസൂർ, മാറിഗ, രാജ്കോട്ട്, ബാംഗ്ളൂർ, കളമശ്ശേരി, ആലുവ, തേവര, കറുകുറ്റി, പുണെ, എറണാകുളം കാരിക്കമുറി, മണപ്പുറം എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ സുപ്പീരിയർ, ഫിനാൻസ് കൗൺസിലർ, പ്രൊക്കൂറേറ്റർ, അസി. റെക്ടർ, സ്പിരിച്വൽ ഫാദർ എന്നിങ്ങനെ വിവിധ പദവികളിൽ സേവനം ചെയ്തിട്ടുണ്ട്. മൂക്കന്നൂർ ഇടവകാംഗങ്ങളായ, പരേതരായ മാടശ്ശേരി പൗലോ - ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ കൊച്ചുപൗലോ, ദേവസിക്കുട്ടി, ആൻറണി, ജോർജ്, മേരി. തേവര തിരുഹൃദയാശ്രമത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സംസ്കാര ശുശ്രൂഷ ആരംഭിക്കും.