ചെങ്ങമനാട്: ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും, ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എം.ജെ. ജോമിയുടെ മാതാവ് ചെങ്ങമനാട് പുതുവാശ്ശേരി മാലാതുരുത്തിൽ ത്രേസ്യാമ്മ (ത്രേസ്യ ജോസഫ് - 82) നിര്യാതയായി. ഇടപ്പള്ളി പോണേക്കര മുല്ലോത്ത് കുടുംബാംഗമാണ്. ഭർത്താവ്: ആലുവ മാലാതുരുത്തിൽ കുടുംബാംഗം പരേതനായ എം.എക്സ്. ജോസഫ്. മറ്റ് മക്കൾ: മോളി, ലിസി, രാജി, റൂബി ( ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ, ചൂർണിക്കര പഞ്ചായത്ത്), റീന (കെ.എസ്.ആർ.ടി.സി), വിജി. മരുമക്കൾ: റോബർട്ട്, ജോസ്, ജിജി, ജിൻസി ജോമി, വില്ലി (ഫിഷറീസ്, പൊയ്യ, മാള), കെവിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് അത്താണി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.