ഫോർട്ട്കൊച്ചി: ഫുട്ബാൾ, സിനിമ എന്നിവയുടെ എൻസൈക്ലോപീഡിയ എന്ന വിശേഷണത്താൽ അറിയപ്പെട്ടിരുന്ന ഫോർട്ട്കൊച്ചി തുരുത്തി ഇരട്ടക്കുളം വീട്ടിൽ ഇ.കെ. അബ്ദുക്കോയ (73) നിര്യാതനായി. പിതാവ്: പരേതനായ കൊച്ചുണ്ണി. ലോകകപ്പ് ഫുട്ബാൾ, ഒളിമ്പിക്സ് എന്നിവയുടെ ഇതുവരെയുള്ള ചരിത്രം സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരുന്നു. മലയാളം-ഹിന്ദി സിനിമാ ഗാനങ്ങളുടെ വലിയ ശേഖരവും അബ്ദുക്കോയക്കുണ്ട്. ഒരു ഗാനത്തിെൻറ ആദ്യവരി പറഞ്ഞാൽ ആ ഗാനം ഏത് ചിത്രത്തിലേത്, വർഷം, സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ എന്നിവ നിമിഷങ്ങൾക്കകം പറയുമായിരുന്നു. മുൻ ഫുട്ബാൾ താരം കൂടിയായിരുന്ന അബ്ദുക്കോയ കൊച്ചിൻ വെറ്ററൻസ് ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറായിരുന്നു.
ഭാര്യ: റസിയ. മക്കൾ: റാസില, ഇ.എ. റിയാസ് (കെ.എസ്.എഫ്.ഇ, എറണാകുളം), റിഷാദ് (ദുബൈ). മരുമക്കൾ: സി.എ. സലീം (എസ്.ബി.ഐ, എറണാകുളം), നംസി റിയാസ്, അസ റിഷാദ് (ദുബൈ). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.