മണ്ണാർക്കാട്: ദീർഘകാലം മണ്ണാർക്കാട് വലിയ പള്ളി ഖാദിയായിരുന്ന മണലടി കറുകത്തിങ്ങൽ ആലി മുസ്ലിയാർ (85) നിര്യാതനായി. കുഴൽമന്ദം ടൗൺ ജുമാമസ്ജിദ്, ചാവക്കാട് റഹ്മാനിയ മസ്ജിദ് എന്നിവിടങ്ങളിലും ഖാദിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുറഹ്മാൻ (റിട്ട. സൂപ്രണ്ട്, എം.ഇ.എസ് കോളജ്), അബ്ദുൽ നാസർ, അഷ്റഫ്, അബ്ദുൽ ബാരി, റഹീമ, നസീമ, ഫാത്തിമ, ഖമറുന്നീസ. മരുമക്കൾ: ഇബ്രാഹീം മുസ്ലിയാർ, സിദ്ദീഖ് ഫൈസി, മുസ്തഫ അൻവരി.