പട്ടാമ്പി: കാടാമ്പുഴ, അത്തിപ്പറ്റ, മാങ്ങോട് കാവ്, കാച്ചാംകുറുശ്ശി, പുത്തൂർ, അങ്ങാടിപ്പുറം തളി ക്ഷേത്രങ്ങളുടെ തന്ത്രി മരുതൂർ അണ്ടലാടി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് (78) നിര്യാതനായി. പരേതരായ പരമേശ്വരൻ നമ്പൂതിരിയുടെയും ഉണിക്കാളി അന്തർജനത്തിെൻറയും മകനാണ്. ഭാര്യ: ലീല അന്തർജനം. മക്കൾ: പരമേശ്വരൻ നമ്പൂതിരിപ്പാട്, ദീപ. മരുമകൻ: രമേശൻ. സഹോദരങ്ങൾ: ദിവാകരൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, പരേതരായ വാസുദേവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, കിരാതമൂർത്തി.