പട്ടാമ്പി: എടപ്പലം എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപിക അമ്പാടി ജാനകിയമ്മ (91) നിര്യാതയായി. പരേതനായ ആനമങ്ങാട് എടത്തറ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ മുക്കിൽ പറമ്പാട്ട് നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: എ. സുകുമാരൻ (റിട്ട. പ്രഥമാധ്യാപകൻ, ചേരൂലാൽ ഹൈസ്കൂൾ, കൊപ്പം സഹകരണ ബാങ്ക് ഡയറക്ടർ), എ. ഗിരിജ (സെക്രട്ടറി, ഗവ. സർവൻറ്സ് ഹൗസിങ് സൊസൈറ്റി, മലപ്പുറം) ജെ. നരേന്ദ്രൻ (അധ്യാപകൻ, ഗവ. ജനത ഹൈസകൂൾ, നടുവട്ടം,) എ. സുമതി, പരേതനായ എ. വിജയൻ (എൽ.ഐ.സി). മരുമക്കൾ: എം. ദുർഗാദേവി (റിട്ട. അധ്യാപിക, എ.എം. ഹൈസ്കൂൾ, തിരൂർക്കാട്), എം. യശോധരൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ), എം. ഉഷ (അധ്യാപിക, എം.ഇ.എസ്, സെൻട്രൽ സ്കൂൾ, പുത്തനത്താണി).