പട്ടാമ്പി: വിളയൂരിലെ കർഷക പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സമുന്നത നേതാവും ദീർഘകാലം വിളയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോട്ടയിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. വിളയൂര്‍ പഞ്ചായത്തില്‍ 1979 മുതൽ 2000 വരെ 21 വർഷം പ്രസിഡന്റായിരുന്നു. 1979 ൽ നറുക്കെടുപ്പിലൂടെയാണ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിളയൂരിന്റെ സമഗ്രവികസനത്തിന് അടിത്തറയിട്ടത് കെ.കെ എന്നറിയപ്പെട്ട കെ. കൃഷ്ണൻകുട്ടിയാണ്. നക്ഷത്ര ഗ്രൂപ് സ്ഥാപകനായ ഇദ്ദേഹം മികച്ച ജൈവകർഷകനും പാലിയേറ്റിവ് മേഖലയിലെ മികച്ച പ്രവർത്തകനും പഞ്ചായത്തിലെ നവശക്തി പാലിയേറ്റിവിന്റെ രക്ഷാധികാരിയുമായിരുന്നു. മികച്ച ജൈവകർഷകനുള്ള കേരള കർഷക ക്ഷേമസമിതിയുടെ ജില്ലതല പുരസ്കാരം ലഭിച്ചിട്ടുണ്ട്. പൈതൃകവിത്തുകൾ സൂക്ഷിക്കുന്നതിനായിരുന്നു പുരസ്കാരം. പിതാവ്: കോട്ടയിൽ ഇട്ടിക്കോത. മാതാവ്: അമ്മാളു. ഭാര്യ: ജാനകി. മക്കൾ: ബാബു (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ്), ബിന്ദു, സിന്ധു. മരുമക്കൾ: സുബിത, സുധീഷ് (വലപ്പാട്), അഡ്വ. അനിൽ (മലപ്പുറം). സഹോദരങ്ങൾ: കെ. രാമനുണ്ണി, നടക്കാവിൽ ലക്ഷ്മി, പരേതരായ ഗോപാലൻ, മാധവൻ, നാരായണൻ, കാർത്യായനി.