പത്തിരിപ്പാല: ജമാഅത്തെ ഇസ്ലാമി അംഗവും ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകാംഗവുമായ പഴയലക്കിടി കുന്നപ്പുള്ളിയിൽ അബ്ദുറഹീം (64) നിര്യാതനായി.
ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, വൈസ് ചെയർമാൻ, മസ്ജിദ് സ്വഹാബ പരിപാലന സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. ഐ.ആർ.ഡബ്ല്യു അംഗമായിരുന്ന അദ്ദേഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ, ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പഴയലക്കിടി മർഹമ പാലിയേറ്റിവ്, കാരുണ്യഭവൻ, സംഗമം പലിശരഹിതനിധി, പാവപ്പെട്ടവർക്കും വിധവകൾക്കും മാസാന്തര റേഷൻ, പെൻഷൻ തുടങ്ങിയ നിരവധി സേവന സംരംഭങ്ങളുടെ സ്ഥാപകനാണ്. സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ആഷിഫ്, ആരിഫ്, ഫാത്തിമ, സൈഫുദ്ദീൻ. മരുമക്കൾ: നൗഫിയ, റിഫാന, ഷിഫാന, ഷൗക്കത്തലി.