മങ്കര: മങ്കര ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിത പ്രസിഡന്റായിരുന്ന മങ്കര പൂലോടി ചെമ്പത്ത് വീട്ടിൽ ടി.ആർ. പത്മാവതി ടീച്ചർ (93) നിര്യാതയായി. മങ്കര പൂലോടി എ.എൽ.പി സ്കൂളിൽ ദീർഘകാലം അധ്യാപികയും പ്രധാനാധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: മോഹനൻ, ജോതി, ഗീത, സുധ, വിപിനൻ, വിനോദൻ, വിനയൻ (അധ്യാപകൻ പൂലോടി എ.എൽ.പി സ്കൂൾ), ലത. മരുമക്കൾ: വിശാലാക്ഷി, പ്രഭാകരൻ, സഹദേവൻ, അമ്പിളി, ശ്രീജ, അജി, ഭാഗ്യനാഥൻ, പരേതനായ സ്വാമിനാഥൻ.