പരപ്പനങ്ങാടി: സാമൂഹികസേവകനും ദീർഘകാലം ‘മാധ്യമം’ ദിനപത്രം തിരൂരങ്ങാടി ഏരിയ ലേഖകനുമായിരുന്ന പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ.എസ്. സുലൈമാൻ മാസ്റ്റർ (75) നിര്യാതനായി. കൊടുങ്ങല്ലൂർ വടക്കുംപുറം സ്വദേശി പരേതനായ ഇറക്കത്ത് സെയ്തു മുഹമ്മദിന്റെ മകനാണ്. തിരൂരങ്ങാടി ഓറിയന്റൽ യു.പി സ്കൂൾ അധ്യാപകനായി വിരമിച്ച സുലൈമാൻ മാസ്റ്റർ അരനൂറ്റാണ്ടിലേറെ കാലം സാമൂഹികസേവനരംഗത്ത് സജീവമായിരുന്നു. പരപ്പനങ്ങാടി ജനകീയ വികസന മുന്നണി സ്ഥാപക ട്രഷറർ, വെൽഫെയർ പാർട്ടി മുനിസിപ്പൽ മുൻ അധ്യക്ഷൻ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രാദേശിക അമീർ, ഡയലോഗ് സെന്റർ കേരള യൂനിറ്റ് വക്താവ്, പരപ്പനങ്ങാടി ഫ്രൈഡേ ക്ലബ് അധ്യക്ഷൻ, എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ്, ടൗൺ അബ്റാർ മഹല്ല് മുൻ അധ്യക്ഷൻ, അബ്റാർ സകാത് സെൽ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഹൂർബാനു. മക്കൾ: ഹാസിബ, നുസൈബ, ലുബൈബ, മുഹമ്മദ് അസ്ലം (അസി. പ്രഫസർ, ന്യൂ കോളജ് ചെന്നൈ), അഫ്സൽ (അസി. പ്രഫസർ, സദക്കത്തുല്ല കോളജ് തിരുനെൽവേലി). മരുമക്കൾ: സെയ്ഫുദ്ദീൻ (ഖത്തർ), മുഹമ്മദ് (കച്ചവടം, മലപ്പുറം), സാലിഹ് (സ്പെഷൽ വില്ലേജ് ഓഫിസർ, ചെർപ്പുളശ്ശേരി), നസ്മ (അസി. പ്രഫസർ, ഗവ. കോളജ് താനൂർ), ഹിബ.