വളാഞ്ചേരി: കരേക്കാട് പാലത്തിങ്ങൽ താമസിക്കുന്ന കരിമ്പനക്കൽ മുഹമ്മദ് ഹാജി (ബാപ്പു ഹാജി- 87) നിര്യാതനായി. കരേക്കാട് എം.എഫ് മദ്റസ മുൻ സെക്രട്ടറിയും കരേക്കാട് പാലത്തിങ്ങൽ മസ്ജിദുൽ ഫാറൂഖ് മുൻ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: കദിയാമു. മക്കൾ: അബൂബക്കർ, കമ്മുക്കുട്ടി (ദുബൈ), അബ്ദുസ്സലാം (അബൂദബി), ഉനൈസ് (ദുബൈ), ശരീഫ് (അൽ എൻ), ഫാത്തിമ, കുഞ്ഞാമി, സഫിയ, സുബൈദ, സാജിദ. മരുമക്കൾ: അബൂബക്കർ നെടുമ്പഞ്ചേരി, മുസ്തഫ, കരീം, നഫീസ, സുബൈദ, സുലൈഖ, സാജിദ, ഉമ്മുസൽമ, പരേതരായ മൊയ്തുപ്പു, മുഹമ്മദലി കുരുണിയൻ.