മലപ്പുറം: ഉമ്മത്തൂർ സ്വദേശിയും മലപ്പുറത്തെ സ്റ്റേഷനറി കച്ചവടക്കാരനുമായിരുന്ന പരേതനായ പെരുങ്കടകാട്ട് അബൂബക്കർ (ചേക്കുപ്പ) ഹാജിയുടെ ഭാര്യയും ഉമ്മത്തൂരിലെ പരേതനായ അധ്യാപകൻ തറയിൽ കുഞ്ഞീൻ ഹാജിയുടെ മകളുമായ തറയിൽ സൈനബ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സെയ്തലവി (കുട്ടിപ്പ), ഹംസ, അബ്്ദുല്ല, അബ്ദുൽ ഖാദർ, മുഹമ്മദ് അലി, അബ്്ദുൽ റഷീദ്, ഫൈസൽ (കുഞ്ഞുട്ടി), ഖദീജ, ആയിശാബി, നസീമ, സമീറ. മരുമക്കൾ: അബ്ദുൽ ഹമീദ് (ആനക്കയം), അബ്്ദുറസാഖ് (അറവങ്കര), അഷ്റഫ് (വടക്കേമണ്ണ), ജാഫർ (അരിമ്പ്ര), സുഹ്റ, ആയിശ, ഹഫ്സത്ത്, ഹഫ്സത്ത്, ശരീഫ, ഫൗസിയ, സഫിയ.