കാളികാവ്: കല്ലാമൂല വേപ്പിൻകുന്നിലെ പുള്ളിശ്ശേരി മുഹമ്മദ് (കുഞ്ഞാപ്പ -69) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സംഘടനയായ വിഖായയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കല്ലാമൂല ഖബർസ്ഥാനിൽ മറവുചെയ്തു. ഭാര്യ: റുഖിയ. മക്കൾ: ഖമറുന്നിസ, അൻവർ സാദത്ത്, ഉദൈഫ്, ഉമൈർ. മരുമക്കൾ: അബ്ദുല്ല, ഉനൈസ, ജസീല, നസ്റീന. വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ നെടുംകാഞ്ഞീരത്തിങ്ങൽ പേരാപുറത്ത് കീഴ്വീട്ടിൽ അബു (61) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചെങ്ങാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഖബറടക്കി. ഭാര്യ: ജമീല. മക്കൾ: സൽമാനുൽ ഫാരിസ്, ഫഹദ് റഹ്മാൻ, ഫെബിന, ഫാസിമി. മരുമക്കൾ: ഫാഇസ് (മൂന്നിയൂർ ആലിൻചുവട്), ഇല്യാസ് (വള്ളുവമ്പ്രം), മുഹ്സിന. വണ്ടൂർ: മരക്കുലംകുന്ന് പരേതനായ വാഗപ്പറ്റ അബുവിെൻറ ഭാര്യ മറിയക്കുട്ടി (85) കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അലി (മഞ്ചേരി), കബീർ, റംല, ശംസുദ്ദീൻ, നാസർ, ഫാത്തിമ, പരേതനായ ഉമ്മർ. മരുമക്കൾ: സുബൈദ, ആയിശാബി, ശാഹിന, ഹസ്റത്ത്, ജസീല, ഹൈദ്രു മൗലവി (ചാത്തങ്ങോട്ടുപുറം), വീരാൻകുട്ടി (നടുവത്ത്). ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.