ആലിപ്പറമ്പ്: തെങ്ങിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ആലിപ്പറമ്പ് പൊടെക്കാട് പരേതനായ തൂവ്വക്കാടൻ മൊയ്ദുവിന്റെ മകൻ മജീദ് (53) ആണ് മരിച്ചത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: റഷീദ. മക്കൾ: അൽത്താഫ് (അബൂദബി), അൻഷിദ. സഹോദരങ്ങൾ: കദീജ, ഫാത്തിമ, മുഹമ്മദ്കുട്ടി, നബീസു, ജമീല, മൊയ്ദീൻകുട്ടി (കുട്ടി), സൈതാലി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തി മറ്റു നടപടികൾക്ക് ശേഷം ആലിപ്പറമ്പ് കൊടക്കപ്പറമ്പ് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കും.