വേങ്ങര: പറപ്പൂർ എടയാട്ട്പറമ്പ് നായർ പടിയിൽ പരേതനായ ഇല്ലത്ത് കുഞ്ഞാലെൻറ ഭാര്യ പോക്കാട്ട് ആയിശുമ്മ (73) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച ഇവർ രണ്ട് ദിവസം മുമ്പ് വേങ്ങര സി.എച്ച്.സി യിൽ പരിശോധനക്ക് പോയിരുന്നു. മരുന്ന് നൽകിയ ശേഷം കോവിഡ് പരിശോധന പിന്നീട് നടത്താമെന്ന് പറഞ്ഞ് വീട്ടിലേക്ക് മടക്കുകയായിരുന്നു. മരണ ശേഷമാണ് ആരോഗ്യ വകുപ്പിെൻറ നിർദേശപ്രകാരം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്രവം മഞ്ചേരിയിലേക്ക് പരിശോധനക്കയച്ച് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രാത്രി 11ന് കോവിഡ് മാനദണ്ഡപ്രകാരം അരീക്കുളം ഖബർസ്ഥാനിൽ മറവ് ചെയ്തു. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുസ്സലാം, അബ്ദുൽ റഷീദ് (ഇരുവരും യു.എ.ഇ), ഖദിയാമു, സുഹ്റാബി, സുബൈദ, സുലൈഖ, റംലത്ത്, സീനത്ത്. മരുമക്കൾ: മൂസ്സക്കുട്ടി, അബു, മുഹമ്മദ്, ഇബ്രാഹിം കുട്ടി, റാബിയ, സൈഫുന്നിസ, മൈമൂനത്ത്.