മക്കരപ്പറമ്പ്: കുഴിയേങ്ങൽ മൊയ്തീൻകുട്ടി (കുട്ടിമാൻ കാക്ക, 82) നിര്യാതനായി. പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗമായിരുന്നു. ദീർഘകാലം മക്കരപ്പറമ്പ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കർഷകസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മൈലപ്പുറം ബീവി (ചെലൂർ). മക്കൾ: മുജീബ്, കുഞ്ഞാലി, ജലീൽ, മുസ്തഫ, അനീസ്, സുമയ്യ, സുനീറ, ഹസീന, പരേതനായ അൻവർ. മരുമക്കൾ: സുമയ്യ, ഷാഹിദ, റസീന, ജലീന, സുഹ്റാബി, അബൂബക്കർ, ശിഹാബ്, ജലീൽ.