തിരൂർ: തിരൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ ട്രഷറർ പൊറൂരിലെ പരേതനായ കുന്നത്തേടത്ത് തെറ്റമ്മൽ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ അടിപ്പാട്ട് കദിയാമു (86) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ (ബിയാൻകോ കാസിൽ, പൂങ്ങോട്ടുകുളം), ഫൈസൽ (തിരൂർ ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ് അംഗം, ക്രസന്റ് ഫൂട്ട് വെയേഴ്സ് താഴെപ്പാലം), താജുദ്ദീൻ, ജാഫർ, നൗഷാദ് (പ്രിൻസിപ്പൽ, ഐഡിയൽ പബ്ലിക് സ്കൂൾ കരുവാരകുണ്ട്), മുംതാസ്, സഹറ. മരുമക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് ബാവ (ജിദ്ദ), ആയിശുമ്മു, ഹാജറ, ആയിശുമ്മു, നജ്മുന്നീസ, ജസീന.