പെരിന്തൽമണ്ണ: സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി മുൻ അംഗവും നഗരസഭ സ്ഥിരംസമിതി മുൻ അധ്യക്ഷനുമായിരുന്ന വി. രാജേന്ദ്രൻ (65) നിര്യാതനായി. കർഷക സംഘം ജില്ല കമ്മിറ്റി അംഗം, കേരള കോഓപറേറ്റിവ് യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, പെരിന്തൽമണ്ണ മുനിസിപ്പൽ മുൻ കൗൺസിലർ, സ്ഥിരം സമിതി അധ്യക്ഷൻ, പെരിന്തൽമണ്ണ അർബൻ ബാങ്ക് ബ്രാഞ്ച് മാനേജർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ കലാസാംസ്കാരിക സഹകരണ സംഘം സ്ഥാപക പ്രസിഡന്റാണ്. നിലവിൽ പെരിന്തൽമണ്ണ അർബൻ ബാങ്ക് ഡയറക്ടറാണ്. ദേശാഭിമാനി പെരിന്തൽമണ്ണ ഏരിയ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ വലിയപറമ്പിൽ ശങ്കരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ മലപ്പുറം). മക്കൾ: നിമ, നൈമ. മരുമകൻ: അനു വിജയ് (അമേരിക്ക). സഹോദരങ്ങൾ: മഹീന്ദ്രൻ (റിട്ട. മലബാർ സിമന്റ്സ് പാലക്കാട്), രവീന്ദ്രൻ (റിട്ട. കെ.എസ്. ആർ.ടി.സി), ഇന്ദിര (പാലക്കാട്), വി. ശശികുമാർ (സി.പി.എം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം), പരേതരായ മോഹനൻ, മുകുന്ദൻ (റിട്ട. കെ.എസ്.ഇ.ബി സിവിൽ എ.എക്സ്.ഇ), മദനൻ (കെ.എസ്.ഇ.ബി സബ് എൻജിനീയർ), മനോഹരൻ (മലബാർ ഗ്രാമീൺ ബാങ്ക്).