കോട്ടക്കൽ: ഒതുക്കുങ്ങൽ മറ്റത്തൂർ മുസ്ലിയാരങ്ങാടി പരേതനായ മാരാൻ കുളമ്പൻ ആലസ്സൻകുട്ടിയുടെ മകൻ മുഹമ്മദ് മുസ്ലിയാർ (69) നിര്യാതനായി. ദീർഘകാലം പാറമ്മൽ റഹ്മത്തുസ്സിബിയാൻ മദ്റസ അധ്യാപകനും മുസ്ലിയാരങ്ങാടി മസ്ജിദ് ഇമാമുമായിരുന്നു.ഭാര്യ: മമ്മാദിയ. മക്കൾ: ഫഖ്റുദ്ദീൻ ഫൈസി, അബ്ദുസ്സലാം, ജാബിർ, സക്കീന, സുഹ്റാബി, ഫൗസിയ. മരുമക്കൾ: ഷംന, റാഷിദ, ഫസീല, സിദ്ദീഖ്, ഇസ്മായിൽ, മൻസൂർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മറ്റത്തൂർ വലിയ ജുമാ മസ്ജിദിൽ.