കൊടുവള്ളി: ചുണ്ടപ്പുറം ഒതയോത്ത് പുതുശ്ശേരി രാജൻ (79) നിര്യാതനായി. പറമ്പത്ത്കാവ് തവളാംകുഴി ഭഗവതി ക്ഷേത്രം ഊരാളന്മാരിൽ പ്രധാനിയായിരുന്നു. ഭാര്യ: കമല. മക്കൾ: ഒ. സജീഷ് കുമാർ (ഹീറോ മൊബൈക്ക് താമരശ്ശേരി), രജികല, സജിത, പ്രജിത. മരുമക്കൾ: അശോകൻ (ക്രോണോസ് റിച്ചാർഡ്സൺ റിസർച്ച് സെന്റർ, ചെന്നൈ), ജ്യോതിഷ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസർ), അനൂപ്കുമാർ (ഇലക്ട്രീഷ്യൻ), പ്രജിഷ (ജനസേവ കേന്ദ്രം ചുണ്ടപ്പുറം). സഹോദരങ്ങൾ: ഒ. കണ്ടൻ (റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്), ഒ. വാസു (റിട്ട. ഫിഷറീസ് സ്റ്റേഷൻ സൂപ്രണ്ട്), പരേതരായ രാമൻ, ഒ. വേലുക്കുട്ടി (റിട്ട. അധ്യാപകൻ), ചിരുതക്കുട്ടി, ശാന്ത. സഞ്ചയനം തിങ്കളാഴ്ച.