കുറ്റ്യാടി: സഹോദര ഭാര്യമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മരുതോങ്കരയിലെ പരേതനായ ആലക്കാട്ട് ആ ണ്ടിയുടെ ഭാര്യ ചിരുത (90), ജ്യേഷ്ഠൻ പരേതനായ പൊറായിൽ ചാത്തുവിന്റെ ഭാര്യ ചിരുത (93) എന്നിവരാണ് നിര്യാതരായത്. ആലക്കാട്ട് ചിരുതയുടെ മക്കൾ: ജാനു, രാധ, ചന്ദ്രി, പരേതനായ രാജീവൻ. മരുമക്കൾ: അശോകൻ, പരേതരായ കുഞ്ഞിരാമൻ, കണാരൻ. പൊറായിൽ ചിരുതയുടെ മകൻ: കുമാരൻ. മരുമകൾ: ലീല.