കരിവെള്ളൂർ: ആണൂർ പാട്ടിയമ്മ എ.യു.പി സ്കൂളിനു സമീപം താമസിക്കുന്ന ടി.പി. നാരായണൻ (90) നിര്യാതനായി. ദീർഘകാലം ചന്തേര, ഉദിനൂർ, എടച്ചാക്കൈ എന്നിവിടങ്ങളിൽ ടൈലറായി ജോലി ചെയ്തിരുന്നു. ഭാര്യ: ദാക്ഷായണിയമ്മ.
മക്കൾ: എം.കെ. പ്രകാശൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, കൃഷിവകുപ്പ് കാസർകോട്, സി.പി.എം ആണൂർ പടിഞ്ഞാറ് ബ്രാഞ്ച് മെംബർ), പ്രമീള (കൃഷി വകുപ്പ്, കാഞ്ഞങ്ങാട്), പ്രേമജ (അധ്യാപിക, ചെറുപഴശ്ശി എ.എൽ.പി സ്കൂൾ), ശ്രീജ (അധ്യാപിക, ലിറ്റിൽ ബഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബെള്ളിക്കോത്ത്).
മരുമക്കൾ: ഡോ. ലത (ഇലക്ട്രോ ഹോമിയോപ്പതി, ആണൂർ), സന്തോഷ് (എൽ.ഐ.സി ഏജന്റ് ചെറുപഴശ്ശി), രാധാകൃഷ്ണൻ (റിട്ട.അസി എൻജിനീയർ വാട്ടർ അതോറിറ്റി ബെള്ളിക്കോത്ത്, സി.പി.എം അജാനൂർ ലോക്കൽ കമ്മിറ്റി മെംബർ), പരേതനായ കുമാരൻ.
സഹോദരങ്ങൾ : കല്യാണി (പാലക്കുന്ന്, കരിവെള്ളൂർ), ഗോവിന്ദൻ (റിട്ട. ഫീൽഡ് ഓഫിസർ മൃഗസംരക്ഷണ വകുപ്പ്, പാലക്കുന്ന് കരിവെള്ളൂർ ),പരേതനായ കുഞ്ഞിരാമൻ.