ഇരിട്ടി: എടൂർ, ആറളം മേഖലയിലെ ആദ്യകാല സി.പിഎം നേതാവ് എടൂർ എ.കെ.ജി. നഗറിലെ പി.വി. ചന്ദ്രൻ (69) നിര്യാതനായി. അവിഭക്ത സി.പി.എം ആറളം ലോക്കൽ കമ്മിറ്റിയംഗവും ആറളം ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറിയുമായിരുന്നു. റെഡ് വളണ്ടിയർ ഇരിട്ടി ഏരിയ ക്യാപ്റ്റൻ, കെ.എസ്.കെ.ടി.യു ഇരിട്ടി ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം എടൂർ ബ്രാഞ്ചംഗമാണ്.
ഭാര്യ: എം. ഗൗരി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: അനൂപ് ചന്ദ്രൻ (സി.പി.എം ആറളം ലോക്കൽ കമ്മറ്റി അംഗം, കെ.സി.ഇ.യു. സംസ്ഥാന കമ്മിറ്റി അംഗം, ഇരിട്ടി സഹകരണ റൂറൽ ബാങ്ക് മാനേജർ), അഖിൽ ചന്ദ്രൻ (അസി. പ്രഫസർ, തലശ്ശേരി എൻജി. കോളജ്), അജിത് ചന്ദ്രൻ (അനിമേറ്റർ, ബംഗളൂരു). മരുമക്കൾ: സ്മിത എ.എം. (മഹിള അസോസിയേഷൻ ഇരിട്ടി ഏരിയ കമ്മിറ്റി അംഗം, സി.പി.എം എടൂർ ബ്രാഞ്ച് അംഗം, കേരള ബാങ്ക്, ഇരിട്ടി), ജി.പി. നിത്യ (അസി. പ്രഫസർ, തലശ്ശേരി എൻജി. കോളജ്), ശ്രുതിലയ (ഗെസ്റ്റ് ലക്ചറർ, ഇരിട്ടി എം.ജി. കോളജ്). സഹോദരങ്ങൾ: നളിനി (കരിയാൽ), രാധ (പായം), ലക്ഷ്മി (കരിയാൽ), പരേതരായ ഭാസ്കരൻ, വിജയൻ, സരോജിനി.