മാഹി: വ്യാഴാഴ്ച അഴിയൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മാഹി മഹാത്മ ഗാന്ധി ഗവ. ആർട്സ് കോളജ് മൂന്നാം വർഷ ബിരുദവിദ്യാർഥി മുഹമ്മദ് അജ്മലാണ് (21) ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.
അഴിയൂർ കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും പരേതയായ നുസൈബയുടെയും മകനാണ്.
സഹോദരങ്ങൾ: ഹാദി (ദുബൈ), സൻസ്വാർ, പരേതയായ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
എട്ടു വർഷം മുമ്പ് പുന്നോൽ പെട്ടിപ്പാലത്തിനു സമീപം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അജ്മലിന്റെ മാതാവും സഹോദരിയും മരിച്ചിരുന്നു.