തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
പുളിമ്പറമ്പിലെ കോമത്ത് കുഞ്ഞിക്കോരനാണ് (78) നിര്യാതനായത്.
കഴിഞ്ഞ നവംബറിൽ തളിപ്പറമ്പ് ദേശീയപാതയിൽ വെച്ച് ലോറിയിടിച്ച് പരിക്കേറ്റ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് വീട്ടിലെത്തി ചികിത്സ തുടരുന്നതിനിടയിലാണ് മരണം.
തളിപ്പറമ്പ് ക്ഷീര വികസന സഹകരണ സംഘത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ: രാജലക്ഷ്മി (പറശ്ശിനിക്കടവ്).
മക്കൾ: സുനോജ് (തളിപ്പറമ്പ് സർവിസ് ബാങ്ക്), സുരാജ്, സ്വർണ. മരുമക്കൾ: റീത്ത (കണ്ണപ്പിലാവ്), പ്രേമൻ (വേളാപുരം). സഹോദരങ്ങൾ: മാധവി (കല്ലൂരി), ഒതേനൻ (പറശ്ശിനിക്കടവ്).