ഉളിക്കൽ: ഉളിക്കല്ലിലെ പരേതനായ എണ്ണ ബ്രായിൽ വി.സി കുര്യൻെറ ഭാര്യയും ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയുമായ പറക്കണശ്ശേരി കുടുംബാഗമായ ഏലിയാമ്മ പി.എ (86) അന്തരിച്ചു.
മക്കൾ: ലൗലി കുര്യൻ (റിട്ട. ഹെഡ് മിസ്ട്രിസ്, ശാരദാ വിലാസം എ.യു.പി സ്കൂൾ പരിക്കളം), ജോളി കുര്യൻ (റിട്ട. അധ്യാപകൻ സെൻറ് തോമസ് ഹൈസ്ക്കൂൾ, മണിക്കടവ്), ഗ്ലാഡിസ് കുര്യൻ (നഴ്സിങ്ങ് സൂപ്രണ്ട് ജി.ടി.ബി ഹോസ്പിറ്റൽ, ഡൽഹി), ബെന്നി കുര്യൻ (ഹെഡ്മാസ്റ്റർ, സി.ആർ.പി.എഫ് പെരിങ്ങോം), ജോജോ കുര്യൻ (എൻജിനീയർ, ദുബൈ). മരുമക്കൾ: ബാലചന്ദ്രൻ പി. (റിട്ട. അധ്യാപകൻ, പരിക്കളം ശാരദ വിലാസം എ.യു.പി സ്കൂൾ), ജസ്സി സേവ്യർ (റിട്ട. അധ്യാപിക, വയത്തൂർ യു.പി സ്കൂൾ ഉളിക്കൽ), സിബി മാത്യു (ഫിനാൻസ് ഓഡിറ്റർ, ഐ.ടി.സി മോറിയ ശരട്ടൺ ഹോട്ടൽ, ഡൽഹി), എലിസ് ബെന്നി (ഹയർ സെക്കൻഡറി അധ്യാപിക, സി.ആർ.പി.എഫ് പെരിങ്ങോം), കവിത മാത്യു (നഴ്സ്, ദുബൈ).
സഹോദരങ്ങൾ: ജോസ് പി.എ., സെബാസ്റ്റ്യൻ പി.എ., സിറിയക് പി.എ., മൈക്കിൾ പി.എ., സിസ്റ്റർ ബെർട്ടില്ലാ, ത്രേസ്യാമ്മ പി.എ, പരേതനായ ആഗസ്തി പി.എ.
മൃതദേഹം പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ബുധാനാഴ്ച രാവിലെ 11ന് നെല്ലിക്കാംപൊയിൽ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളി സെമിത്തേരിയിൽ.