പാലക്കുന്ന്: പടിഞ്ഞാർ കൊപ്പലിൽ കൃഷ്ണഹൗസിൽ പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ മീനാക്ഷി (78) നിര്യാതയായി. പരേതരായ കൊപ്പൽ കുഞ്ഞിക്കണ്ണന്റെയും (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ആദ്യകാല ഭരണസമിതി വൈസ് പ്രസിഡന്റ്) മാധവിയുടെയും മകളാണ്.
മക്കൾ: ജയശ്രീ, ശ്രീദേവി, ഗോകുൽദാസ് (മർച്ചന്റ് നേവി), ജയലക്ഷ്മി. മരുമക്കൾ: ഹരീഷ് (മുംബൈ), രാജൻ (നെല്ലിത്തറ മാവുങ്കാൽ), രമ്യ (പാലായി), നിത്യാനന്ദ് (രാവണേശ്വരം).
സഹോദരങ്ങൾ: പവിത്രൻ (കാഞ്ഞങ്ങാട്), ശംഭു, കൊപ്പൽ ചന്ദ്രശേഖരൻ (ആധ്യാത്മിക പ്രഭാഷകൻ), പീതാംബരൻ (സി.പി.എം കൊപ്പൽ ബ്രാഞ്ച് സെക്രട്ടറി).
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാപ്പിൽ സമുദായ ശ്മശാനത്തിൽ.