മൊഗ്രാൽ പുത്തൂർ: പാടിയും പറഞ്ഞും മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേർത്ത് കലാവേദികളിലും, ഉറൂസ് പരിപാടികളിലും ഹൃദ്യമാക്കിയ മൊഗ്രാൽ പുത്തൂർ ബള്ളൂർ ഹൗസിൽ മണ്ടാളം മുഹമ്മദ് അലി (62) നിര്യാതനായി. പഴയകാല കർഷകൻ കൂടിയായിരുന്നു. ആസ്യമ്മയാണ് ഭാര്യ. മക്കൾ: ഉമൈറ, സീനത്ത്, കുബ്ര, മിസ്രിയ, ആയിഷ, മൈമൂന, അഫ്സീന, ഫാറൂഖ്, നുഹ്മാൻ, ലിസാൻ. മരുമക്കൾ: സിദ്ദീഖ് (മൊഗ്രാൽ), സത്താർ (കരിവേടകം), ഖാദർ (ചട്ടഞ്ചാൽ), ഉസ്മാൻ (ചെർക്കള), നൂറുദ്ദീൻ (കല്ലൂരാവി), ഖലീൽ (മൊഗ്രാൽ), കബീർ (പട്ള). സഹോദരൻ. റൗഫ്.