കാഞ്ഞങ്ങാട്: യു.ഡി.എഫ് കയ്യൂർ ചീമേനി പഞ്ചായത്ത് ചെയർമാനും മുസ്ലിം ലീഗ് കാസർകോട് ജില്ല കൗൺസിൽ അംഗവും മത, സാമൂഹിക- സാംസ്കാരിക ഇടങ്ങളിലെ സജീവ പ്രവർത്തകനും ദീർഘകാലം ചീമേനി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന പെരുമ്പട്ട എൻ.എം. ഷാഹുൽ ഹമീദ് അത്തൂട്ടി (65) നിര്യാതനായി. ഭാര്യ: എ.കെ. നഫീസത്ത്.
മക്കൾ: സഫീന മാത്തിൽ, ശമീമ മലപ്പുറം, സറീന, ആമിന, നബ്ഹാൻ. മരുമക്കൾ: സുബൈർ വടവന്തൂർ, ഹനീഫ മലപ്പുറം, റാഷിദ് പൂങ്ങോട്, അലിഹസൻ. സഹോദരങ്ങൾ: എൻ.എം. അബ്ദുറഹ്മാൻ, എൻ.എം. മുത്തലിബ്, അബ്ദുല്ല വെള്ളാപ്പ്, സുലൈഖ, മിസിരിയ, റഹ്മത്ത്, റംല, പരേതരായ എൻ.എം. കരീം ഹാജി, ഇസ്മായിൽ, സുലൈമാൻ.