കുമ്പള: മുസ്ലിം ലീഗ് നേതാവായിരുന്ന കുമ്പള പേരാൽ മടിമുഗറിലെ പി.എസ്. മുഹമ്മദ് ഹാജി (84) നിര്യാതനായി. പരമ്പരാഗത കർഷകൻ കൂടിയായിരുന്നു പി.എസ്. മുഹമ്മദ് ഹാജി. പേരാൽ മടിമുഗർ ജുമാ മസ്ജിദ് പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡന്റ്, തനിമയുള്ള മാപ്പിളപ്പാട്ട് കലാകാരൻ, പൊതുമരാമത്ത് കരാറുകാരൻ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. 70, 80 കാലഘട്ടത്തിൽ കല്യാണ വീടുകളിലെ കൈമുട്ടുപാട്ടുകൾക്കും തനിമയോടെയുള്ള സെബീന പാട്ടുകൾക്കും നേതൃത്വം നൽകിയിരുന്നത് പി.എസ്. മുഹമ്മദ് ഹാജിയായിരുന്നു. കുമ്പള ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകൻ എന്ന നിലയിൽ 2021ലെ ദേശീയ കർഷക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പി.എസ്. മുഹമ്മദ് ഹാജിയെ ആദരിച്ചിരുന്നു. ഖദീജയാണ് ഭാര്യ. മക്കൾ: ഷെയ്ക്കലി, അബ്ദുല്ല, അബ്ദുൽ റഹ്മാൻ, യൂസഫ്, അബ്ദുൽ അസീസ്, ഇസ്മായിൽ, ആയിഷ. മരുമക്കൾ: അബ്ബാസ് (കൊടിയമ്മ), റംഷി (മൊഗ്രാൽ പുത്തൂർ), മറിയമ്മ (കോട്ടകുന്ന്), കുബ്ര (പാച്ചാനി), റുബീന (മൊഗ്രാൽ), മൈമൂന (മഞ്ചേശ്വരം), സുഹ്റ (പയ്യക്കി).