തൃക്കരിപൂർ: മുസ്ലിം ലീഗ് നേതാവും തൃക്കരിപ്പൂർ ജാമിഅ സഅദിയ്യ ഇസ്ലാമിയ സെക്രട്ടറിയുമായ നോർത്ത് കഞ്ചിയിലെ എൻ.സി. അബ്ദുൽ റഹീം ഹാജി (82) നിര്യാതനായി. ദീർഘകാലം മസ്കത്ത് ഡിഫൻസിൽ ജീവനക്കാരനായിരുന്നു. മുസ്ലിം ലീഗിന്റെ തൃക്കരിപ്പൂർ ടൗൺ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിൽ 20 വർഷത്തിലേറെ പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി, നിയോജക മണ്ഡലം കൗൺസിൽ എന്നിവയിൽ സേവനമനുഷ്ഠിച്ചു.
പരേതരായ ടി. ഇബ്റാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: തലയില്ലത്ത് മൈമൂന. മക്കൾ: സജ്ജാദ് (ആസ്ട്രേലിയ), തസ്ലീന, ഫർസാന, ജസീല. മരുമക്കൾ: റൈഹാനത്ത് ചെറുവത്തൂർ, റാസിക്ക്, റിയാസ് (ഇരുവരും ദുബൈ), പരേതനായ കുഞ്ഞബ്ദുല്ല, സഹോദരങ്ങൾ: സുലൈമാൻ പെരുമ്പ, കദീജ കാരോളം, പരേതയായ മറിയുമ്മ.