തൃക്കരിപ്പൂർ: ചൊവ്വേരി പട്ടേൽ ഹൗസിൽ എം. മഹമൂദ് (70) നിര്യാതനായി. ഏറെക്കാലം ബംഗളൂരുവിൽ വ്യാപാരിയായിരുന്ന അദ്ദേഹം മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകനായിരുന്നു. 1967ൽ കാസർകോട് ജില്ല ഫുട്ബാൾ ടീം ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു. പരേതരായ അബ്ദുല്ല പട്ടേലർ - മൂലക്കാടത്ത് മറിയുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യമാർ: വി.പി.പി. റംല, കെസി.കെ. സൈബുന്നിസ. മക്കൾ: മുഹ്സിന, റജീന (ഇരുവരും എറണാകുളം), സിയാദ് (ബംഗളൂരു), റൈഹാനത്ത്. മരുമക്കൾ: അബുതാഹിർ, ഹാരിസ്, പി.പി. മുസമ്മിൽ. സഹോദരങ്ങൾ: അബ്ദുറഹിമാൻ രാമന്തളി, അബ്ദുറഹീം മെട്ടമ്മൽ, അബ്ദുൽ സലാം ചൊവ്വേരി, അബ്ദുലത്തീഫ് ചൊവ്വേരി, അബ്ദുല്ല ചെറുവത്തൂർ, സൈനബ, ആയിഷ, സഫിയ, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.