കോട്ടക്കൽ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി, വളവന്നൂർ ബാഫാഖി യതീംഖാന എന്നിവയുടെ സ്ഥാപകരിൽ പ്രമുഖനും ജനറൽ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (81) നിര്യാതനായി. പട്ടിക്കാട് ജാമിഅ നൂരിയ്യ ട്രഷറര്‍ കൂടിയായിരുന്നു. സമസ്തയുടെയും മുസ്ലിം ലീഗിെൻറയും പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു കുഞ്ഞാപ്പു ഹാജി. 1971 മുതല്‍ പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്ലാം സംഘം പ്രസിഡൻറായി. കോട്ടക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സ്ഥാനവും വഹിച്ചിരുന്നു. 1977ല്‍ എസ്.എം.എഫ് രൂപവത്കരിച്ചത് മുതല്‍ ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചു. മലപ്പുറം ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മ ഹജ്ജുമ്മയാണ് ഭാര്യ.
മക്കള്‍: ഖാലിദ്, ഹംസത്ത്, ജാഫര്‍, അബ്ദുല്ല (ദുബൈ), ഉമറുല്‍ ഫാറൂഖ്, സിറാജ്, മുംതാസ്, ഫാത്തിമ, സലീഖ, റൈഹാനത്ത്, സൗദ, സുമയ്യ, പരേതരായ മുഹമ്മദ് സലീം, അബ്ദുന്നാസര്‍. മരുമക്കൾ: യാഹു മോൻ (ദുബൈ കെ.എം.സി.സി പ്രസിഡൻറ്), ഇസ്മായീൽ ഉള്ളാട്ട് (ചെമ്മാട്), തൈക്കാടൻ മുഹമ്മദ് ഹനീഫ സ്വാഗതമാട് (മുൻ പ്രസിഡൻറ്, എടരിക്കോട് ഗ്രാമപഞ്ചായത്ത്), ചിറ്റകത്ത് പൊറ്റമ്മൽ ബഷീർ (എടക്കുളം), പുളിക്കത്തോടി ഹബീബ് (രണ്ടത്താണി), മരക്കാറ്റുതൊടിക ഹസ്കർ (കൊണ്ടോട്ടി), സുബൈദ, വാഹിദ, റൈഹാനത്ത്, സുഹൈല, ഷാഹിന.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് പാലത്തറ ജുമാമസ്ജിദില്‍ ഖബർസ്ഥാനിൽ. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു.