തുരുത്തിക്കാട്: ഈട്ടിക്കൽ റിട്ട.ഡെപ്യൂട്ടി ലേബർ ഓഫിസർ ഇ.ജെ. സാം (68) നിര്യാതനായി. സി.എസ്.ഐ മധ്യകേരള മഹായിടവക കൗൺസിൽ അംഗം, മല്ലപ്പള്ളി യൂനിയൻ ക്രിസ്ത്യൻ കൺവെൻഷൻ സെക്രട്ടറി, എക്സിക്യൂട്ടിവ് അംഗം, മല്ലപ്പള്ളി എക്യുെമനിക്കൽ പ്രസ്ഥാനം സെക്രട്ടറി, അഞ്ചിലവ് സെൻറ് പീറ്റേഴ്സ് സി.എസ്.ഐ സഭ കൈക്കാരൻ, സെക്രട്ടറി, സി.പി.ഐ പാലത്തിങ്കൽ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുണ്ടറ നാന്തിരിക്കൽ ചരിവുപൊയ്ക ലൈലാ ജോസഫ്. മക്കൾ: മെറിൻ മേരി സാം (അസിസ്റ്റൻറ് എൻജിനീയർ കെ.എസ്.ഇ.ബി), ഡോ. ആൻ മേരി സാം (താലൂക്ക് ആശുപത്രി, മല്ലപ്പള്ളി), അലൻ ജോൺ സാം. മരുമക്കൾ: ദീപു (എസ്.ഡി.ഇ ബി.എസ്.എൻ.എൽ), മേജർ എബിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷക്കുശേഷം അഞ്ചിലവ് സെൻറ് പീറ്റേഴ്സ് സി.എസ്.ഐ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ.