വർക്കല: എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറും കോൺഗ്രസ് നേതാവുമായിരുന്ന കാപ്പിൽ കണ്ണമ്മൂട് പനനിന്നവിളയിൽ (റീത്താ സദനം) ജി. ഹരിദാസൻനായർ (71) നിര്യാതനായി. തിരുവനന്തപുരം ജില്ല സഹകരണ ബാങ്ക് റിട്ട.എക്സിക്യൂട്ടിവ് ഓഫിസറായിരുന്നു. വർക്കല മേഖലയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസ്സാന്നിധ്യമായിരുന്ന ഇദ്ദേഹം ആദ്യകാല അമച്വർ നാടക നടനുമായിരുന്നു. പാറയിൽ കയർ സഹകരണസംഘം സെക്രട്ടറി, കാപ്പിൽ കണ്ണമ്മൂട് കരയോഗം ഭരണസമിതിയംഗം, എൻ.എസ്.എസ് താലൂക്ക് യൂനിയൻ അംഗം, ഇലക്ടറൽ അംഗം,തിരുവിതാംകൂർ ദേവസ്വം വർക്കല ഗ്രൂപ്, കാപ്പിൽ മേജർ ശിവക്ഷേത്രം, ദേവീക്ഷേത്രം എന്നിവയുടെ അഡ്വൈസറി കമ്മിറ്റി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറായും ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ശ്രീവത്സല(റീത്ത). മക്കൾ: ലൗലി (ടീച്ചർ, എൻ.എസ്.എസ് മുഖത്തല യു.പി.എസ്), വിഷ്ണുമോഹൻ (ടെക്നോപാർക്ക്). മരുമക്കൾ: ഷൈൻ ബി. (എ.എസ്.ഐ വർക്കല പൊലീസ് സ്റ്റേഷൻ), ആര്യ എസ്. നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.