അരിക്കുളം: മണ്ണാറോത്ത് മൊയ്തി ഹാജി (76) നിര്യാതനായി. മാവട്ട് മഹല്ല് മുൻ പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി അരിക്കുളം യൂനിറ്റ് മുൻ പ്രസിഡൻറ്, നജ്മുൽ ഹുദാ മദ്റസ മുൻ സെക്രട്ടറി, അരിക്കുളം ബിസ്മി മാർട്ട് എം.ഡി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മഠത്തിൽ ആയിഷ. മക്കൾ : ജമീല, കുഞ്ഞി മുഹമ്മദ് (വൈസ് പ്രസി. പേരാമ്പ്ര മണ്ഡലം ബഹ്റൈൻ കെ.എം.സി.സി), അഷ്റഫ് (ബിസ്മി മാർട്ട് അരിക്കുളം), ഷഫീഖ് (ജില്ലാ കമ്മിറ്റി മെംബർ, ബഹ്റൈൻ കെ.എം.സി.സി), റിയാസ് (ഖത്തർ). മരുമക്കൾ: ഹംസ കുപ്പേരി, നസീമ, ശമീന, സുമിന, ആരിഫ.