കോതമംഗലം: ചെറുവട്ടൂർ കാമ്പത്ത് കെ.പി. അലിയാർ (69) നിര്യാതനായി. സി.പി.ഐ നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി, ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ്, ചെറുവട്ടൂർ ഗവ. ആയൂർവേദ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചെറുവട്ടൂർ കിഴക്കൻ വീട്ടിൽ കുടുംബാംഗം ആസിയ. മക്കൾ: ജലാൽ, കെ.എ. ഗഫൂർ (എൻ.ഇ.സി.ടി സ്കൂൾ), കെ.എ. യൂസഫ്, കെ.എ. യൂനസ് (സിയോൺ മൊബൈൽസ്, പായിപ്ര കവല), കെ.എ. അയ്യൂബ്. മരുമക്കൾ: ഖദീജ ജലാൽ, ഷാജിത ഗഫൂർ (കുറ്റിലഞ്ഞി സഹ. ബാങ്ക്), ഷാഹിന യൂനസ് (വ്യവസായ വകുപ്പ്, പെരുമ്പാവൂർ), ഷാജിത യൂസഫ് (പബ്ലിക് ഹെൽത്ത് സെൻറർ, രായമംഗലം), ഷീജ അയ്യൂബ്.