ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കുരിശുങ്കൽ എ. കുഞ്ഞപ്പൻ (റിട്ട. അധ്യാപകൻ-81) നിര്യാതനായി. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്, 2015-2020 കടക്കരപ്പള്ളി പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, കോൺഗ്രസ് കടക്കരപ്പള്ളി മുൻ മണ്ഡലം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പി.ജി. അന്നമ്മ (റിട്ട. അധ്യാപിക, സെൻറ് ജോസഫ് എൽ.പി.എസ്, ഒറ്റമശ്ശേരി). മക്കൾ: ബിജു കെ. കുഞ്ഞപ്പൻ (സെക്രട്ടറി, തങ്കി സഹകരണ ബാങ്ക്), ബിനു കെ. കുഞ്ഞപ്പൻ ( പ്രസിഡൻറ്, ചേർത്തല താലൂക്ക് എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘം). മരുമക്കൾ: ലിറ്റ ഈപ്പൻ (എച്ച്.എം, സെൻറ് തോമസ് എൽ.പി.എസ്, പള്ളിത്തോട്), മേരിലാമ്മ വർഗീസ് (സെൻറ് ഫ്രാൻസിസ് അസീസി യു.പി.എസ്, അർത്തുങ്കൽ). സംസ്കാരം ശനിയാഴ്ച 11ന് ഒറ്റമശ്ശേരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.