ഫാക്ടറി അടച്ചുപൂട്ടലിനെതിരായ
സമരത്തില്‍
സജീവമായിരുന്നു
കഴക്കൂട്ടം: കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറിക്കുള്ളില്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേളി സ്വദേശി പ്രഫുല്ലകുമാറാണ് (50) മരിച്ചത്. ശനിയാഴ്ച രാവിലെ ആേറാടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വർഷമായി പ്രഫുല്ലകുമാർ ഇവിടെ കയറ്റിറക്ക് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. െഎ.എൻ.ടി.യു.സി പ്രവർത്തകനായ പ്രഫുല്ലകുമാര്‍ ഫാക്ടറി അടച്ചുപൂട്ടലിനെതിരായ സമരത്തില്‍ സജീവമായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ മഹേശ്വരി ആരോപിച്ചു. ജോലിയില്ലാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസത്തിലായിരുന്നു.
സബ് കലക്ടർ മാധവിക്കുട്ടിയും ജനപ്രതിനിധികളുടെയും ചര്‍ച്ച അഞ്ചുമണിക്കൂറോളം നീണ്ടു. 12ന് തൊഴിൽമന്ത്രിയുടെ ചേമ്പറിൽ കമ്പനി മാനേജ്മെൻറും തൊഴിലാളികളുമായി ചർച്ച നടത്താമെന്നുള്ള തീരുമാനത്തിൽ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, എം.എ. വാഹിദ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സ്ഥലെത്തത്തിയിരുന്നു.