കോവൂർ: മെഡിക്കൽ കോളജ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ കോവൂർ ഗീതാ നിവാസിൽ കോട്ടറ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. കോവൂർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, കോവൂർ ശ്രീവിഷ്ണു ക്ഷേത്രം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്നു. നിലവിൽ കോവൂർ ശ്രീ വിഷ്ണുക്ഷേത്രം രക്ഷാധികാരിയാണ്.ഭാര്യ: മാധവി അമ്മ. മക്കൾ: നന്ദകുമാർ (ബിസിനസ്), ആനന്ദകുമാർ (റിട്ട. െജ.സി.ഒ ഇന്ത്യൻ ആർമി), പ്രശാന്ത്കുമാർ (സീനിയർ മാനേജർ, കെ.ടി.സി പാർസൽ, കോഴിക്കോട്), ഗീതാലക്ഷ്മി. മരുമക്കൾ: ബേബി ഷീജ (അധ്യാപിക, മെഡിക്കൽ കോളജ് ഹയർസെക്കൻഡറി സ്കൂൾ), നിഷി, ശോഭാറാണി (താലൂക്ക് ഓഫീസ്, കോഴിക്കോട്), പരേതനായ കെ.വി. വിജയൻ നായർ (കോട്ടൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ