ഓമശ്ശേരി: പൗരപ്രമുഖനും വെളിമണ്ണ മഹല്ല് കമ്മിറ്റി പ്രസിഡൻറുമായ വെളിമണ്ണ പാറക്കടവിൽ ഹുസൈൻ ഹാജി (90) നിര്യാതനായി. വെളിമണ്ണ മുഹമ്മദിയ്യ മദ്റസ പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ ഇമ്പിച്ചി പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അബൂബക്കർ (ഇരുവരും കുവൈത്ത്), പി.കെ. കുഞ്ഞിമൊയ്തീൻ ഹാജി (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ആയിശ, ഉമ്മയ്യ, ആമിന, മറിയ, കദീജ, ഫാത്തിമ. മരുമക്കൾ: പരേതനായ അബൂബക്കർ കുട്ടി ഹാജി (രായരുകണ്ടി), പരേതനായ ഹാഫിസ് കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (വെളിമണ്ണ), പരേതനായ കുന്നുമ്മൽ ആലി (വാവാട്), മുഹമ്മദ് തെക്കേത്തല (കൊളത്തക്കര), പുറായിൽ അബ്ദുറഹ്മാൻ, ടി.എ. അബൂബക്കർ കുട്ടി ഹാജി, ആമിന (പുളപ്പൊയിൽ), നസീറ (വാവാട്), സുലൈഖ (കരുവംപൊയിൽ)