ബോൾഗാട്ടി: പീറ്റർ മേത്തശ്ശേരിയുടെ മകൻ ഫാ. സ്റ്റീഫൻ ജോസ് (79) നിര്യാതനായി. സഹോദരങ്ങൾ: എം.പി. ഗിൽഡ്, വിക്ടോറിയ വാവച്ചൻ പൂമലപ്പറമ്പിൽ, പരേതരായ ആനി ജോസഫ് മാപ്ലശ്ശേരി, ലില്ലി ജോസഫ് തിരുനിലത്ത്. വരാപ്പുഴ ആർച് ബിഷപ് ജോസഫ് അട്ടിപ്പേറ്റിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. തിരുവനന്തപുരം രൂപതയിലെ കൊണ്ണിയൂർ, മണ്ണടിക്കോണം, കൊയ്ത്തൂർകോണം, കൊച്ചുവേളി, മാമ്പിള്ളി, പുതുക്കുറിച്ചി, പള്ളിത്തുറ, നന്ദൻകോട്, പുതിയതുറ, പുത്തൻതോപ്പ്, ചെറിയതുറ, പേട്ട, മുങ്ങോട്, പോങ്ങുംമൂട്, കഴക്കൂട്ടം ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടറായും ജീസസ് യൂത്തിെൻറ പാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകീട്ട് 3.30ന് ബോൾഗാട്ടി സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിെൻറ മുഖ്യകാർമികത്വത്തിൽ.