തിരൂരങ്ങാടി: കട ഉദ്ഘാടനം ചെയ്യുന്നതിെൻറ മണിക്കൂറുകൾക്ക് മുമ്പ് ഉടമ മരിച്ചു.
പുകയൂർ വലിയ പറമ്പിലെ പരേതനായ മുഖം വീട്ടിൽ ആലസൻ കുട്ടിയുടെ മകൻ ഷാഹുൽഹമീദാണ് (45) മരിച്ചത്. വർഷങ്ങളായി മദീനയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ ഹമീദ് പ്രവാസം നിർത്തി മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീടിനടുത്ത കടയിൽ കച്ചവടം തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ കാലത്ത് വീട്ടിൽ കുഴഞ്ഞുവീണാണ് മരിച്ചത്.
എസ്.വൈ.എസ് പ്രവർത്തകനായിരുന്നു. മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: സൽമ. മക്കൾ: സഹൽ, നുഅ്മാൻ, ഫാത്തിമ ശിഫ്ന. സഹോദരങ്ങൾ: മുഹമ്മദ് അലി, ജഅ്ഫർ, കബീർ, ഉമ്മുസൽമ, ഹാജറ.