ശാന്തപുരം: വലമ്പൂർ പൂപ്പലത്ത് ആര്യാട്ടിൽ സുബൈർ മൗലവി (71) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ശാന്തപുരം ഇസ്ലാമിയ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ ശേഷം മദീന യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഒമാൻ, യു.എ.ഇ, അന്തമാൻ, കേരളം എന്നിവിടങ്ങളിൽ ഇസ്ലാമിക പ്രബോധന രംഗത്ത് സേവനമനുഷ്ഠിച്ചു. ഭാര്യ: നെടുങ്ങോട്ടിൽ ജമീല. മക്കൾ: മുനീറ, സാജിദ, നജ്മത്തുല്ലൈൽ, മുഹമ്മദ് അമീൻ (സോഫ്റ്റ്വെയർ എൻജിനീയർ, കൊച്ചി), ജസീം (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയർ, റിയാദ്). മരുമക്കൾ: മുഹമ്മദ് നജീബ് ഇല്ലിക്കുത്ത് (കരുവാരകുണ്ട്), സൈനുദ്ദീൻ പരിയാരത്ത് (റിട്ട. അധ്യാപകൻ, എ.എം.എച്ച്.എസ് തിരൂർക്കാട്), എം.പി. അമീർ അഷ്കർ കുരിക്കൾ (ചുങ്കത്തറ), ബേനസീർ (ചെർപ്പുളശ്ശേരി), അനു തസ്നീം (വേരുംപിലാക്കൽ). സഹോദരങ്ങൾ: ഹൈദറലി ശാന്തപുരം, ഹുസൈൻ മൗലവി, അബ്ദുണ്ണി, പരേതരായ പാത്തുമുണ്ണി, സഫിയ, ഹംസ.