പയ്യോളി: നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാന്റെ മാതാവ് വടക്കെ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. മൊയ്തു. മറ്റു മക്കൾ: കുഞ്ഞായിശ, മമ്മദ്, മഹമൂദ്, റസാഖ്, ബഷീർ, ഹമീദ്, റംല. മരുമക്കൾ: അസൈനാർ, മറിയോമ്മ, മറിയം, റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പത്തിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദിൽ.