കണ്ണൂർ: ചൊവ്വ വൈദ്യുതി ഓഫിസിനു സമീപം ഐശ്വര്യയിൽ എ.കെ. രാധാകൃഷ്ണൻ (80) നിര്യാതനായി. കോൺഗ്രസ് കണ്ണൂർ സൗത്ത് മണ്ഡലം ട്രഷററാണ്.
പരേതരായ പുന്നക്കൽ കോരന്റെയും ആലക്കാട് ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പ്രേമകുമാരി.
മക്കൾ: രജിത്ത് രാധാകൃഷ്ണൻ, രാഖി സുരേന്ദ്രൻ, രമിത്ത് രാധാകൃഷ്ണൻ (എല്ലാവരും ദുബൈ). മരുമക്കൾ: വീണ, സുരേന്ദ്രൻ, പ്രീന.
സഹോദരങ്ങൾ: ജയലക്ഷ്മി, ധരണീന്ദ്രൻ, ജയപ്രഭ, പ്രേമജ, നിത്യാനന്ദൻ, പരേതരായ നന്ദിനി, ശ്രീമതി, കനകം, രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.