അഴീക്കോട്: പരേതരായ ടി.വി. കരുണാകരൻ നായരുടെയും മാണിക്കോത്ത് കമലാക്ഷി അമ്മയുടെയും മകൻ മാണിക്കോത്ത് രാമകൃഷ്ണൻ നമ്പ്യാർ (85-റിട്ടയേർഡ് ജി.ആർ.ഇ.എഫ് സിവിലിയൻ ഓഫിസർ ഗ്രേഡ് 1 മേജർ) വൻകുളത്ത് വയലിൽ നിര്യാതനായി. ദീർഘകാലം അഴീക്കോട് വെസ്റ്റ് എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഗിരിജ രാമകൃഷ്ണൻ. മക്കൾ: ലത കൃഷ്ണൻ, അജിത അനിൽകുമാർ, പ്രീത ശിവപ്രസാദ്.
മരുമക്കൾ: പരേതനായ കെ. കൃഷ്ണൻ, കെ. അനിൽകുമാർ, പരേതനായ വി.സി. ശിവപ്രസാദ്. സഹോദരങ്ങൾ: മാണിക്കോത്ത് വേണുഗോപാൽ, പരേതരായ ശാന്ത ഭാസ്കർ, മോഹനൻ, ശ്യാമള നാരായണൻ, മനോഹരൻ, രവീന്ദ്രൻ, ഹരീന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.