കക്കട്ടിൽ: കുന്നുമ്മൽ ഊരാൻ കാട്ടുമ്മൽ മൊയ്തു മുസ്ലിയാർ (74) നിര്യാതനായി. പട്ടിക്കാട് ജാമിഅ നൂരിയ ആദ്യ ബാച്ച് ഫൈസി ബിരുദധാരിയായിരുന്നു. മുയിപ്പോത്ത് പള്ളി മുദരിസ്, അമ്പലക്കുളങ്ങര മഹല്ല് ഖാദി, പേരുമുണ്ടശ്ശേരി മദ്റസ സദർ മുഅല്ലിം, കുന്നുമ്മൽ കുളങ്ങരത്ത് മദ്റസാധ്യാപകൻ, സുന്നി മഹല്ല് ഫെഡറേഷൻ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കുഞ്ഞിപ്പാത്തു (തീക്കുനി). മക്കൾ: നഫീസ (വാണിമേൽ), മൈമൂന (പെരിങ്ങത്തൂർ), മുഹമ്മദലി (ഖത്തർ), അബ്ദുസ്സലാം (അബൂദബി), ഹസീന (കാക്കുനി), ഖമറുദ്ദീൻ (മസ്കത്ത്), ഹബീബ (ജീലാനി). മരുമക്കൾ: സുബൈർ (വന്നിമേൽ), അസീസ് (പെരിങ്ങത്തൂർ), സൂപ്പി കാക്കുനി, മുഹമ്മദ് (ജീലാനി). സഹോദരങ്ങൾ: പരേതനായ പോക്കർ, ഖദീശ, അബ്ദുല്ല.