വളപട്ടണം: പ്രമുഖ ചെറുകഥാകൃത്തും അറബ് എമിറേറ്റിലെ പത്രപ്രവർത്തകനും കേരള സാഹിത്യ കലാ അക്കാദമി അവാർഡ് ജേതാവുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ മാതാവ് തോണിയൻ പുരയിൽ കദീജ (80) നിര്യാതയായി. സി.പി. ഇബ്രാഹിമിന്റെ ഭാര്യയാണ്. മറ്റു മക്കൾ: ഷംസുദ്ദീൻ, മുനീർ, ശഫീഖ്, ബശീർ, ഫാത്തിബി, പരേതനായ സഹീർ. മരുമക്കൾ: നജ്മ, ഹസീന, ആയിഷ, ശംസിയ, ഹസ്ന, നാസർ. സഹോദരങ്ങൾ: മുസ്തഫ, ഹലീമ, മമ്മു, സത്താർ, നൗഷാദ്.